Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Interim Decision

തൊ​ണ്ടി​മു​ത​ൽ കേ​സ്; ശി​ക്ഷ റ​ദ്ദാ​ക്ക​ണ​മെ​ന്ന ഉ​പ​ഹ​ര്‍​ജി​യി​ൽ ഇ​ട​ക്കാ​ല ഉ​ത്ത​ര​വ് ഇ​ന്ന്

തി​രു​വ​ന​ന്ത​പു​രം: ആ​ന്‍റ​ണി രാ​ജു പ്ര​തി​യാ​യ തൊ​ണ്ടി​മു​ത​ൽ കേ​സി​ലെ ശി​ക്ഷ റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഉ​പ​ഹ​ര്‍​ജി​യി​ൽ കോ​ട​തി​യു​ടെ ഇ​ട​ക്കാ​ല ഉ​ത്ത​ര​വ് ഇ​ന്ന്. തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി​യാ​ണ് വി​ധി പ​റ​യു​ന്ന​ത്. മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യു​ടെ ശി​ക്ഷ നി​യ​മ​പ​ര​മാ​യി നി​ല​നി​ൽ​ക്കി​ല്ലെ​ന്നാ​ണ് ആ​ന്‍റ​ണി രാ​ജു​വി​ന്‍റെ വാ​ദം.

തൊ​ണ്ടി​മു​ത​ൽ കേ​സി​ലെ ത​ട​വു ശി​ക്ഷ​യും പി​ഴ​യും റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് മു​ന്‍ മ​ന്ത്രി ആ​ന്‍റ​ണി രാ​ജു ഉ​പ​ഹ​ര്‍​ജി സ​മ​ര്‍​പ്പി​ച്ച​ത്. നെ​ടു​മ​ങ്ങാ​ട് മ​ജി​സ്ട്രേ​റ്റ് കോ​ട​തി വി​ധി​ച്ച ശി​ക്ഷ നി​യ​മ​പ​ര​മാ​യി നി​ല​നി​ൽ​ക്കി​ല്ലെ​ന്നാ​ണ് പ്ര​തി​ഭാ​ഗ​ത്തി​ന്‍റെ വാ​ദം. എ​ന്നാ​ൽ ഇ​ത് പ്രോ​സി​ക്യൂ​ഷ​ൻ എ​തി​ര്‍​ത്തു. മൂ​ന്ന് വ​ര്‍​ഷം ത​ട​വ​ശി​ക്ഷ​യും 10,000 രൂ​പ പി​ഴ​യു​മാ​ണ് ആ​ന്‍റ​ണി രാ​ജു​വി​ന് കോ​ട​തി വി​ധി​ച്ച​ത്. ഈ ​ശി​ക്ഷാ വി​ധി ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി മ​ര​വി​പ്പി​ച്ചി​രു​ന്നു.

Latest News

Corehub Up